സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്

തിരുവനന്തപുരം: ഇന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവർഷ ബിരുദ കോഴ്‌സ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കേരള-കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ എഐഎസ്എഫ്, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർദ്ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസ്സിലാക്കി, അത്യന്തം വിദ്യാർത്ഥി വിരുദ്ധമായ കേരള-കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം പുനഃപരിശോധന നടത്തി പിൻവലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *