കോട്ടക്കൽ : കോട്ടക്കൽ രാജാസ് സ്കൂളിൽ നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. സ്കൂൾചരിത്രത്തിൽ ആദ്യമായിട്ടാണ് യുപി വിഭാഗം ഒപ്പനയിൽ ഈനേട്ടം വിവിധ ഉപജില്ലകളിൽ നിന്നായി 21 ടീമുകളെ പിൻതള്ളിയാണ് മങ്കട ഉപജില്ലക്ക് വേണ്ടി കെ എസ് കെഎം യുപിസ്കൂൾ ഈ നേട്ടം കൈവരിച്ചത്.