എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ നോൺ-കോമ്പാറ്റൻഡ് തസ്തികയിൽ നിയമനത്തിന് അവസരം.
അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് നിയമനം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് ഒഴിവുകൾ. കേരളത്തിൽ ഹൗസ് കീപ്പിങ് സ്ട്രീമിലാണ് അവസരം.
അപേക്ഷകർ മെട്രിക്കുലേഷൻ/ എസ്എസ്എൽസി/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് 152 സെന്റീമീറ്റർ ഉയരം വേണം. നെഞ്ചളവിൽ അഞ്ച് സെൻ്റി മീറ്റർ വരെ വികാസശേഷി ഉണ്ടാവണം. മികച്ച കാഴ്ചയും/ കേൾവി ശക്തിയും ഉണ്ടായിരിക്കണം. മറ്റു വൈകല്യങ്ങൾ ഒന്നും പാടില്ല.
അപേക്ഷ നൽകാനുള്ള സമയം ഫെബ്രുവരി 24 വരെ. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും നിർദിഷ്ട അപേക്ഷ ഫോമും agnipathvayu.cdac.in ൽ ലഭ്യമാണ്.
ഉയർന്ന പ്രായപരിധി 21 വയസ്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവർ ആയിരിക്കണം. അപേക്ഷ സാധാരണ തപാലിൽ അയക്കാം. ഏതെങ്കിലും ഒരു വിലാസത്തിൽ അയക്കുക. വിലാസം താഴെ ഓഫീസുകളിൽ നേരിട്ട് എതിക്കുകയും ചെയ്യാം.
🌐കമാൻഡിങ് ഓഫിസർ, ഹെഡ് ക്വാർട്ടേഴ്സ്, സതേൺ എയർ കമാൻഡ് (യൂനിറ്റ്) ആക്കുളം, ചെറുവിക്കൽ പി. ഒ, തിരുവനന്തപുരം 695011
🌐സ്റ്റേഷൻ കമാൻഡർ, എയർ ഫോഴ്സ് സ്റ്റേഷൻ, തിരുവനന്തപുരം, ജി വി രാജ ഗേറ്റ്, ശംഖുംമുഖം ബീച്ച്, തിരുവനന്തപുരം 695007