ഇ പോസ് മെഷീൻ ക്രമീകരണവും റേഷൻ കട ഉടമകളുടെ സമരവും മൂലം സംസ്ഥാനത്ത് റേഷൻ കടകൾ നാല് ദിവസത്തേക്ക് (ഇന്ന് അടക്കം )അടഞ്ഞു കിടക്കും. ഇന്ന് മുതൽ ജൂലൈ 9 വരെയാണ് റേഷൻ ഷോപ്പുകൾ അടച്ചിടുന്നത്. ഇ പോസ് ക്രമീകരണത്തിനായാണ് ഇന്ന് കടകൾ അടച്ചിടുന്നത്. നാളെ ഞായറാഴ്ച ആയതിനാൽ കടകൾക്ക് അവധിയാണ്. തിങ്ങൾ, ചൊവ്വ ദിവസങ്ങളിൽ കടകൾ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകൾ
