ഞങ്ങളുടെ ഫൈൻ ഇങ്ങനയല്ല, അങ്ങനെയൊന്നും ചെയ്യരുത്, വൻ തട്ടിപ്പാണ്! മുന്നറിയിപ്പുമായി എംവിഡി!

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ലഭിക്കുന്ന ഇ-ചെല്ലാൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. ഫേസ് ബുക്ക പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായും സൂക്ഷിക്കണമെന്നും എംവിഡി പറയുന്നു. ഇതാ പോസ്റ്റിന്‍റെ പൂർണരൂപം

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വ്യാജ SMS മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക.
ഇ-ചെല്ലാൻ്റെ (E Challan ) പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
• ആരെങ്കിലും വാട്ട്സ് ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.
• ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇ-ചെല്ലാൻ്റെ പേരിൽ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ-ചെല്ലാൻ്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
• സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാൻ്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

• തട്ടിപ്പിനെക്കുറിച്ച് ഇ- ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
* ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ താഴെപ്പറയുന്ന ലിങ്കുകൾ ഉപയോഗിക്കുക.
* ഫോൺ: 01204925505
* വെബ്‌സൈറ്റ്: https://echallan.parivahan.gov.in
* ഇ-മെയിൽ: helpdesk-echallan@gov.in
എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Email : helpdesk-mparivahan@gov.in
* ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി റജിസ്റ്റർ ചെയ്യാം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *