സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍’: റിയാസ് മൗലവി വധക്കേസില്‍ വെറുതെ വിട്ട യുവാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കാസർകോട്: പോലിസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്പള പോലിസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോൾ അറസ്റ്റിലായ അജേഷ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മതവിദ്വേഷം പ്രോൽസാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാർദ്ദത്തിന് കോട്ടംവരത്തക്ക വിധത്തിൽ പോസ്റ്റ് ചെയ്തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവർത്തകരുടെ മിന്നൽ കേസരി ഫ്രണ്ട്സ് എന്ന ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു താഴെ കമ്മന്റായാണ് ഭീഷണി മുഴക്കിയത്. ‘ഇതൊരു സാംപിളാണേ. വലുത് വരാൻ പോവുന്നതേയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം. കാസർകോട് ജില്ലയിലെ മുഴുവൻ പള്ളികളും തകർക്കും’ എന്നാണ് ഒരു കമന്റ്. പിറ്റേ ദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസർകോഡ് ജില്ലയിൽ ഒരു പള്ളി പോലും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്‌ച ബോംബിട്ട് തകർക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടർചയായി തോക്ക് ൾപെടെയുള്ളതുടർച്ചയായി തോക്ക് ഉൾപ്പെടെയുള്ള ആയുധപ്രദർശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്തിരുന്നു.
സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ യുവാവിനെ പോലിസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് ഇപ്പോൾ അറസ്റ്റിലായത്.

റിയാസ് മൗലവി കേസിൽ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിൽ വന്ന വാർത്തയ്ക്ക് താഴെ ‘ചൂരിയിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് തല എടുത്തിരിക്കും’ എന്ന് കമന്റ് ചെയ്തുവെന്നാണ് അബൂബകർ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐപിസി 153 എ വകുപ്പ് പ്രകാരമാണ്
പോലിസ് കേസെടുത്തിരുന്നത്

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *