വൈദ്യുതി കണക്ഷൻ എടുക്കാനും ബിൽ അടക്കാതെ വിഛേദിച്ചാൽ പണമടച്ച് പുന:സ്ഥാപിക്കാനും ഉള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം.
അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത് ഉത്തരവിറങ്ങി.
കെ.എസ്.ഇ.ബിയുടെ സേവനങ്ങൾക്ക് ഓൺലൈൻ ഉപയോഗിക്കണം എന്നതും പ്രധാന നിർദേശമാണ്. അപേക്ഷയിൽ ഏഴ് ദിവസത്തിനകം നടപടി എടുക്കണം.
പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരു മാസം വരെ സമയമെടുക്കാം. അപേക്ഷ നൽകി 45 ദിവസത്തിന് ഉള്ളിൽ ഉദ്യോഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി തൂൺ അടക്കമുള്ള ഉപകരണങ്ങളുടെ തുക അറിയിക്കണം.
ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നാല് കിലോ വാട്ട് വരെ മാത്രമാണ് ഉപയോഗം എങ്കിൽ വീട്ടിലെ കണക്ഷൻ ഉപയോഗിക്കാം. അതിന് പ്രത്യേക വാണിജ്യ കണക്ഷൻ എടുക്കേണ്ട.









