കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻ.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു

തിരുവനന്തപുരം:ദേശീയപാത 66 നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു.ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്.

ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം. നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ ഉറപ്പാക്കാൻ മന്ത്രി എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *