സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിന് ഒരുമാസം മാത്രം ശേഷിക്കേ ജില്ലയില്‍ പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. ജൂണ്‍ 25ന് തുടങ്ങി ആഗസ്റ്റ് 24 വരെ ആയിരുന്നു നേരത്തെ മസ്റ്ററിംഗിന് അനുവദിച്ച സമയപരിധി. നിരവധിപേർ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സർക്കാർ സമയ പരിധി നീട്ടുകയായിരുന്നു. ഇനി നീട്ടിയേക്കില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിംഗ് നടത്താനുള്ളവരില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 5,28,808 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുമ്ബോള്‍ ഇന്നലെ വരെ 4,70,880 പേരാണ് മസ്റ്ററിംഗ് നടത്തിയത്.കർഷക തൊഴിലാളി പെൻഷൻ വിഭാഗത്തില്‍ ജില്ലയില്‍ 23,261 പേരില്‍ 20,658 പേരാണ് മസ്റ്ററിംഗ് നടത്തിയത്. 2,603 പേർ ഇനിയും ചെയ്യാനുണ്ട്. ദേശീയ വാർദ്ധക്യകാല പെൻഷൻ വിഭാഗത്തില്‍ 2,88,650 പേർ ഉള്‍പ്പെട്ടപ്പോള്‍ ഇവരില്‍ 2,55,109 പേർ മസ്റ്ററിംഗ് നടത്തി. 33,541പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ അവശേഷിക്കുന്നത്.
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തില്‍ 56,381 പേരില്‍ 48,118 പേരാണ് മസ്റ്ററിംഗ് നടത്തിയത്. 8,263 പേർ അവശേഷിക്കുന്നുണ്ട്. 50 കഴിഞ്ഞ അവിവാഹിതരായ വനിതകളുടെ വിഭാഗത്തില്‍ 6,559 പേരില്‍ 6,150 പേരും മസ്റ്ററിംഗ് നടത്തി. 409 പേർ കൂടി ചെയ്യാനുണ്ട്. വിധവാ പെൻഷൻ കൈപ്പറ്റുന്ന 1,53,925 പേരില്‍ ഇതുവരെy 1,40,845 പേർ മസ്റ്ററിംഗ് നടത്തി. 13,080 പേർ ബാക്കിയാണ്.
പൊന്നാനി, താനൂർ, പരപ്പനങ്ങാടി നഗരസഭകളില്‍ ആയിരത്തിന് മുകളില്‍ പേർ ഇപ്പോഴും മസ്റ്ററിംഗ് നടത്താനുണ്ട്. പരപ്പനങ്ങാടി 1,540, പൊന്നാനി 1,493, താനൂർ 1,030 എന്നിങ്ങനെയാണ് മസ്റ്ററിംഗ് പൂർത്തിക്കാനുള്ളവരുടെ കണക്ക്. പഞ്ചായത്തുകളില്‍ വേങ്ങര 856, മൂന്നിയൂർ 847, വെളിയങ്കോട് 811, പാണ്ടിക്കാട് 809, വള്ളിക്കുന്ന് 790, തൃക്കലങ്ങോട് – 789, കുറ്റിപ്പുറം 776, വട്ടംകുളം – 769, പുറത്തൂർ 759, കുറവ 725, ചുങ്കത്തറ – 723, ആലങ്കോട് – 704, എടപ്പാള്‍ 679 പേർ എന്നിങ്ങനെ ആണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്.
മസ്റ്ററിംഗ് നടത്തേണ്ടത് വിധം:
അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ വിവരം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അറിയിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാവുന്ന ലിസ്റ്റ് പ്രകാരം കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് 50 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടത്.