ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരില്‍നിന്ന് മോശം പെരുമാറ്റമുണ്ടായാൽ ; പരാതിപ്പെടാം

ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകുന്ന സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിവരം വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയില്‍, മാധ്യമങ്ങള്‍ മുഖേന മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് 30 ദിവസത്തില്‍ അധികമായിട്ടും നടപടി പൂര്‍ത്തിയാകാത്ത അപേക്ഷകളുണ്ടെങ്കില്‍ വിവരങ്ങള്‍ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ആര്‍ടിഒ, ജോയിന്‍റ് ആര്‍ടിഒമാരുടെ വാട്‌സാപ്പ് നമ്പറിലോ അറിയിക്കാം.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *