ഭൂമി തരംമാറ്റം അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാൻ അദാലത്തുകൾ

സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലും കുടിശികയായുള്ള 25 സെൻ്റുവരെയുള്ള ഭൂമി തരമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

റവന്യുമന്ത്രി കെ രാജൻ്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനമായത്.
റവന്യൂ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻ്റെയും പരിധിയില്‍ വരുന്ന അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. നിലവില്‍ 2,83,097 തരംമാറ്റ അപേക്ഷകളാണ് കുടിശികയായുള്ളത്.
സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വർദ്ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണല്‍ ഓഫീസർമാർക്കുണ്ടായിരുന്ന തരമാറ്റത്തിനുള്ള അധികാരം, ഡെപ്യുട്ടി കലക്ടർമാർക്കു കൂടി നല്‍കി നിയമ ഭേദഗതി വരുത്തിയതിൻ്റെ അടിസ്ഥാനത്തില്‍ നിലവില്‍ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്തു വരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ അപേക്ഷകള്‍ കുടിശികയായിരുന്നത് ഫോർട്ടു കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണല്‍ ഓഫീസുകളിലായിരുന്നു. ഇപ്പോള്‍ ജില്ലയില്‍ രണ്ടു റവന്യൂ ഡിവിഷനുകള്‍ക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കലക്ടർമാർക്കു കൂടി ചുമതല നല്‍കിയിട്ടുണ്ട്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *