അറുപത് ചതുരശ്ര മീറ്ററിൽ (646 ചതുരശ്ര അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യു എ (താൽക്കാലിക) നമ്പർ ആണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വസ്തു നികുതി (കെട്ടിട നികുതി) ഈടാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
യു.എ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്നിരട്ടിയാണ് വസ്‌തു നികുതി. എന്നാൽ 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി.
ഈ ഇളവ് യു എ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകൾക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും.
ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയ പരിധി ഏഴ് വർഷമായി കുറച്ചു. മന്ത്രി എം ബി.രാജേഷ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ ഇറക്കിയത്.