തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല, നിർണായക എൽ.ഡി.എഫ് യോഗം അവസാനിച്ചു. സി.പി.ഐ, ആർ.ജെ.ഡി ഉൾപ്പെടെയുള്ള ഘടക കക്ഷികൾ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപെട്ടെങ്കിലും മുഖ്യമന്ത്രി അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിൽ ഉറച്ചുനിന്നു. അന്വേഷണം തീരും വരെ കാത്തിരിക്കണമെന്ന് ഘടക കക്ഷി നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഒടുവിൽ എ.ഡി.ജി.പിക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ യോഗം അവസാനിച്ചു. യോഗത്തിൽ എ.ഡി.ജി.പി വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ആർ.ജെ.ഡി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിന്നാലെ മറ്റു കക്ഷികളും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, മുഖ്യമന്ത്രി അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിൽ ഉറച്ചുനിന്നു. വിവാദങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെയാണ് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ എല്‍.ഡി.എഫ് യോഗം ചേർന്നത്.