മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സാപ് നമ്പർ.

ഇനി മുതല്‍ പരാതികള്‍ തെളിവുകൾ സഹിതം 9446700800 എന്ന വാട്സാപ് നമ്ബറിലേക്ക് അയക്കാം. സ്വച്ഛത ഹി സേവാ 2024 ക്യാമ്ബയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നൽകുവാനുള്ള പൊതു വാട്സാപ്പ് നമ്പറിൻ്റെ പ്രഖ്യാപനവും കൊല്ലം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.

പൊതു വാട്സാപ് നമ്പർ എന്നത് ഒരു സോഷ്യൽ ഓഡിറ്റ് ആയി കൂടിയാണ് പ്രവർത്തിക്കുക. സംസ്ഥാനതല വാർ റൂമിൽ ലഭിക്കുന്ന പരാതികള് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളിൽ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്ക് എതിരെ നടപടികള് സ്വീകരിക്കലുമാണ്.

സംസ്ഥാനം സമ്പൂർണ മാലിന്യമുക്ത സംസഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമർപ്പിത മനോഭാവത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും ജനപങ്കാളിത്തം വർധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബr രണ്ടിന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *