എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത്‌ദാസിനുമെതിരെ വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ് അന്വേഷണമാരംഭിച്ചു. വിജിലൻസ് എസ്‌പി ജോൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസ് ആസ്ഥാനത്തെ എസ്‌പി കാർത്തിക്കിന്റെ മേൽനോട്ടത്തിലാകും അന്വേഷണം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പി വി അൻവർ എംഎൽഎ നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് സർക്കാർ എഡിജിപി എം ആർ അജിത്‌കുമാറിനും സുജിത്‌ദാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശയും അംഗീകരിച്ചാണ് നടപടി. വിജിലൻസ് എസ്‌പി ജോൺകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ, ഇൻസ്പെക്ടർമാരായ അഭിലാഷ്, കിരൺ എന്നിവരുമുണ്ട്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലായതിനാൽ പ്രാഥമികാന്വേഷണമുണ്ടാകില്ല. പകരം നേരിട്ടാണ് അന്വേഷണം. ആറ് മാസത്തിനകം റിപ്പോർട്ട് എഡിജിപി മുഖേന സർക്കാരിന് നൽകും. അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുതയുണ്ടെന്ന് വ്യക്തമായാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസുമായി മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനം.