മലപ്പുറം: റേഷൻ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ തീർച്ചയായും റേഷൻ ചെയ്യണമെന്നാണ് പുതിയ തീരുമാനം. ഇതിനു മുമ്പ് റേഷൻ മസ്റ്ററിങ് ആരംഭിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം മസ്റ്ററിംഗ് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ല അടക്കമുള്ള ജില്ലകളില്‍ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം ജില്ല അടക്കമുള്ള ജില്ലകളില്‍ ഒക്ടോബർ മൂന്നിന് ആരംഭിച്ച മസ്റ്ററിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബർ എട്ടുവരെയാണ് റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെ വൈ സി മസ്റ്ററിംഗ് നടക്കുക. ഇതിനോടകം തന്നെ ജില്ലയില്‍ മുൻഗണന വിഭാഗത്തില്‍ പെടുന്ന മഞ്ഞ കാർഡ് അംഗങ്ങളായ 76,798 പേരും പിങ്ക് കാർഡ് അംഗങ്ങളായ 4,78,636 പേരും മസ്റ്ററിംഗ് പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ആകെ 5,55,434 മുൻഗണന വിഭാഗത്തില്‍ പെടുന്ന റേഷൻ കാർഡ് അംഗങ്ങളാണ് ഇതിനോടകം മസ്റ്ററിങ് പൂർത്തിയാക്കിയത്. ജില്ലയില്‍ ആകെ 18,52,729 പിങ്ക് റേഷൻ കാർഡ് അംഗങ്ങളും 2,07,380 മഞ്ഞ റേഷൻ കാർഡ് അംഗങ്ങളുമാണ് ഉള്ളത്. മസ്റ്ററിംഗ് നടത്തുന്നതിലൂടെ സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ കെ വൈ സി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ച് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളില്‍ റേഷൻ വാങ്ങിയവർ വീണ്ടും മസ്റ്ററിങ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. റേഷൻകടകളില്‍ അംഗങ്ങള്‍ നേരിട്ട് എത്തി ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ പൂർത്തിയാക്കേണ്ടത് എങ്കിലും ഒരു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചെത്തി മസ്റ്ററിങ് ചെയ്യണമെന്ന് നിർബന്ധമില്ല. റേഷൻ കാർഡും ആധാർ കാർഡും സഹിതം കാർഡ് അംഗങ്ങള്‍ ഒക്ടോബർ എട്ടിനു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് മാത്രം.
അതേസമയം ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികള്‍ എന്നിവർക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. റേഷൻ കാർഡ് നമ്ബർ ഉപയോഗിച്ച് ഓണ്‍ലൈനായും മസ്ചറിങ് വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പരിശോധിക്കുവാൻ സാധിക്കും. ഇതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന വെബ്സൈറ്റ് സന്ദർശിച്ച് റേഷൻ കാർഡിന് നമ്ബർ അടിച്ച് സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യണം.
ഇപ്പോള്‍ റേഷൻ കാർഡ് അംഗങ്ങളുടെ പേരുവിവരം അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാകും. ഇതില്‍ പേരിന് വലതുഭാഗത്ത് ഇ കെ വൈ സി സ്റ്റാറ്റസ് എന്നത് ഡണ്‍ എന്ന് കാണിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ മസ്റ്ററിങ് പൂർത്തിയായിട്ടുണ്ട്.