മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

മലപ്പുറം : മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷൻ (മസ്റ്ററിംഗ്) ചെയ്യുന്നതിനുളള സമയപരിധി ഒക്‌ടോബർ എട്ടിന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ജനങ്ങളുടെ സൗകര്യാർത്ഥം മസ്റ്ററിംഗ് ചെയ്യുന്നതിന് ഒക്‌ടോബർ ആറ് ഞായറാഴ്ച കണ്ണൂർ ജില്ലയിലെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മസ്റ്ററിംഗ് ഒക്‌ടോബർ എട്ടിനകം ചെയ്യാത്തവർക്ക് ഇനിയൊരു അവസരം ലഭിക്കുന്നതല്ലെന്നും അവരുടെ റേഷൻ വിഹിതം നഷ്ടപ്പെടുന്നതിനുളള സാഹചര്യമുണ്ടാകുമെന്നും അറിയിച്ചു.

കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അടിയന്തിരമായി അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുളളവർ അതാത് സംസഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണം.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *