ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമഭേദഗതി ആവശ്യമാണ് – മന്ത്രി.

തിരുവനന്തപുരം : ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

നിയമ ഭേദഗതി നിലവില്‍ വന്ന ശേഷവും ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്ന മുറക്ക് നടപ്പിലാക്കുമെന്നും എം.എം. മണി, കെ. ബാബു, എം മുകേഷ്, പി.വി. ശ്രീനിജിൻ എന്നിവർക്ക് നിയമസഭയില്‍ മന്ത്രി രേഖാമൂലം മറുപടി നല്‍കി.

നിലവില്‍ ഒരു ജില്ലക്ക് അകത്തുള്ള ഏതു സബ് രജിസ്ട്രാർ ഓഫീസിലും പൊതുജനങ്ങളുടെ സൗകര്യമനുസരിച്ച്‌ ആ ജില്ലയിലെ ആധാരം രജിസ്റ്റർ ചെയ്യുന്നതിനുള്ള ‘Anywhere Registration’ സൗകര്യം 2022 മുതല്‍ സംസ്ഥാനത്തെ എല്ലാ സബ് ഓഫീസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ സർവേ ഫീല്‍ഡ് ജോലികള്‍ പൂർത്തിയായ ഒന്നും രണ്ടും ഘട്ടത്തിലെ വില്ലേജുകളുടെ ഡിജിറ്റല്‍ സ്കെച്ചുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡിജിറ്റല്‍ സർവേ നടപടികള്‍ പൂർത്തിയാകുന്ന മുറക്ക് ഡിജിറ്റല്‍ സ്കെച്ചുകള്‍ പോർട്ടലില്‍ നിന്ന് ലഭിക്കും.

റവന്യൂ- സർവേ രജിസ്ട്രേഷൻ വകുപ്പുകള്‍ സംയോജിപ്പിച്ച്‌ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 22 ന് മുഖ്യമന്ത്രി നിർവഹിക്കും. ഡിജിറ്റല്‍ സർവ്വേ നടപടികള്‍ പൂർത്തിയാക്കി സെക്ഷൻ 13 പ്രസിദ്ധീകരിക്കുന്ന വില്ലേജുകളുടെ ഡിജിറ്റല്‍ സ്കെച്ചുകള്‍ പോർട്ടല്‍ വഴി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *