ഡ്രൈവിംഗിലെ അശ്രദ്ധകൊണ്ട് നിരവധി ജീവനുകളാണ് ഓരോ ദിവസവും നിരത്തുകളില്‍ പൊലിയുന്നത്. മദ്യപിച്ചു വാഹനമോടിച്ച് വരുന്ന അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന അപകടങ്ങളാണ അതുകൊണ്ടു തന്നെ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
ഫേസ്ബുക്ക് പോസ്റ്റ്
ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യേണ്ടതും അപകടസാധ്യതകളെ തിരിച്ചറിയേണ്ടതും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക്, സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്.
എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും മൂലം കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കുകയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.