തിരുവനന്തപുരം : ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപ വീതമാണ് കൂട്ടിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്ബു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.
വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.
വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി നിരക്ക്.