ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രിംകോടതി വാദം കേൾക്കും. ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന ഹരജിയിലാണ് കോടതി വാദം കേൾക്കുന്നത്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ ഹരജിയിലാണ് കോടതി അടുത്തമാസം വാദം കേൾക്കാമെന്ന് അറിയിച്ചത്. ഹരജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.









