സൗദിയിൽ വധശിക്ഷക്ക് വധശിക്ഷ കോടതി റദ്ദാക്കിയതോടെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനം കാത്തിരിക്കുകയാണ് കേരളം. കേരളം മുഴുവൻ കൈകോർത്ത് പിടിച്ച് റഹീമിന്റെ മോചനത്തിനായി മുന്നിട്ടിറങ്ങിയപ്പോൾ സംഭരിച്ചത് 47 കോടിയിലേറെ രൂപയാണ്.
ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിട്ടത്. കോടതിയിൽ എത്തിയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്.
ഇതോടെ റഹീമിന്റെ മോചനത്തിന് ആവശ്യമായ സങ്കീർണ്ണവും നിർണ്ണായകവുമായ എല്ലാ കടമ്പകളും അവസാനിച്ചു. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിൻ്റെസമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. റഹീമിനെ അധികം വൈകാതെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു.
47 കോടിയിലേറെ രൂപയാണ് റഹീമിന്റെ മോചനത്തിനായി പിരിഞ്ഞു കിട്ടിയത്. ട്രസ്റ്റിന്റെ അക്കൗണ്ടിൽ 13 കോടിയോളം രൂപ ശേഷിക്കുന്നുണ്ട്. റഹീം നാട്ടിൽ എത്തിയ ശേഷം ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.