യു .എ.ഇയിൽ ഇടപാട്​ നടത്താൻ ഇനി ദിർഹം വേണ്ട, രൂപ മതി ഫോൺപേയിലൂടെ പണമടക്കാൻ സൗകര്യം

ദുബൈ: യുഎഇയിൽ ഇനി മുതൽ ഇന്ത്യക്കാർക്ക് ഇന്ത്യൻ എടിഎം കാർഡോയുപിഐ പേയ്മെൻ്റ് ക്യുആർ കോഡോ ഉപയോഗിച്ചു പണമിടപാട് നടത്താം നെറ്റ്വർക് ഇൻ്റർനാഷനലിന്റെ പിഒഎസ് മെഷീനുകൾ വഴിയാണ് യുപിഐ പണമിടപാടിനുള്ള സൗകര്യം. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്വർക്കും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ദുബയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ദുബൈ എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി. പുതിയ സംവിധാനം നിലവിൽ വന്നതോടെ യുഎഇയിലേക്ക് സന്ദർശന വിസയിലെത്തുന്ന ഇന്ത്യക്കാർക്ക് രൂപ ദിർഹത്തിലേക്കു മാറ്റി കൊണ്ടുപോകേണ്ടതില്ല. നാട്ടിലെ എടിഎം കാർഡ്, യുപിഐ ക്യുആർ കോഡ് എന്നിവ വഴി പണമിടപാട് നടത്താം. നെറ്റ്വർക്ക് ഇൻ്റർനാഷനലിനു 2 ലക്ഷത്തിലേറെ പിഒഎസ് മെഷീനുകളുണ്ട്.
വിസിറ്റ് വിസയിൽ വരുന്നവർ ഇവിടെ ചെലവഴിക്കാൻ ദിർഹത്തിൽ നിശ്ചിത തുക കയ്യിൽ കരുതണമെന്നാണ് നിയമം. ഇനി, തുല്യമായ തുകയ്ക്ക് ഇന്ത്യൻ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ എടിഎം കാർഡും അക്കൗണ്ട് സ്റ്റേറ്റ്ൻ്റും കൈവശം കരുതി യാത്ര ചെയ്യാം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *