ഹജ്ജ് കഴിഞ്ഞ് മടങ്ങി വരുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ആവശ്യപ്പെട്ട് നിവേദനം നൽകി

ന്യൂഡൽഹി: മടങ്ങി വരുന്ന ഹാജിമാരുടെ മടക്കയാത്രയ്ക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് അഡ്വ: ഹാരിസ് ബീരാൻ എം പി ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. മദീനയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും വിമാനത്തിൽ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഹജ്ജ് മടക്കയാത്ര വിമാനങ്ങൾ മദീനയിൽ നിന്ന് കേരളത്തിലെത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കൊഴിക്കോടിനോടുള്ള വിവേചനം. നിലവിൽ സലാല അടക്കമുള്ള വിമാനത്താവളങ്ങളിൽ കുറച്ച് സമയം ലേ ഓഫർ ചെയ്താണ് കോഴിക്കോട്ടേക്ക് യാത്ര തുടരുന്നത്. അതുമൂലം യാത്ര സമയത്തിലും
ടിക്കറ്റ് നിരക്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു.

ഹജ്ജ് കർമ്മങ്ങൾ കഴിഞ്ഞ് വരുന്ന തീർത്ഥാടകരിൽ കൂടുതൽ പേരും പ്രായാധിക്യമുള്ളവരും സ്ത്രീകളുമാണ് കൂടുതൽ പരിഗണന നൽകേണ്ട ഒരു വിഭാഗത്തോട് ഇങ്ങനെ വിവേചനം കാണിക്കുന്നത് നീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും എം പി ആവശ്യപ്പെട്ടു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *