റിയാദ്: അബ്ദുറഹീമിനെ വധശിക്ഷപ്പെടുത്താൻ ആവശ്യമായ 15 മില്യ റിയാദിന്റെ ദിയാദനം ഹിന്ദികൾ (ഇന്ത്യക്കാർ) സമാഹരിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം തനിക്ക് തമാശയായാണ് തോന്നിയത് എന്ന് കേസിലെ പ്രതിഭാഗം വക്കീലായിരുന്ന സൗദി അഭിഭാഷകൻ ഒസാമ അൽ അമ്പർ. ദിയാധനം അനുസരിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്ന് തന്നെയാണ് ഞാൻ കരുതിയത്.
ഇക്കാര്യം ഞാൻ എൻറെ സഹപ്രവർത്തകരോട് സൗഹൃദ വലയത്തിൽ പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ല എന്നാണ് പറയുന്നത്. അവരുടെ അനുഭവത്തിൽ ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള ധാരണയാണ് അവർ പങ്കുവെച്ചത്. റഹീമിൻ്റെ മാതാവിൻറെ കണ്ണീരൊപ്പാനും അമ്മയുടെ ചുണ്ടിൽ ഒരു ചിരി ചിരിയിക്കാനും കാരണക്കാരാകാൻ മത്സരിച്ച മലയാളികൾ അഭിഭാഷക ജീവിതത്തിലെ ഏറ്റവും പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാലം സ്വാർത്ഥതയുടെതാണേന്ന് പഴി പറയാറുണ്ട്. എന്നാൽ ഈ ലോകം നിസ്വാർഥ രുടേതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.