റിയാദ്: വധശിക്ഷ കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഞായറാഴ്‌ചയോടെ (ഓഗസ്റ്റ് 18) പബ്ലിക് പ്രോസിക്യൂഷനിലെത്തും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഗവർണറേറ്റിലെ നടപടികൾ
പൂർത്തിയാക്കിയാണ് റിയാദ് ഗവർണറേറ്റിലെ നടപടീക്കൾ പൂർത്തിയാ ക്കിയാണ് നിന്ന് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയച്ചത്.
വാരാന്ത്യ അവധി കഴിയുന്നതോടെ പബ്ലിക് പൊസിഷൻ എത്തും.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദിലുള്ള റഹീം ആക്ഷൻ കൗൺസിൽ ഭാരവാഹികളാണ് ഗവർണേറ്റിൽ ഫയലുകൾ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഫയലുകൾ പബ്ലിക് പ്രോസിക്യൂഷനിലെത്തിയായിരിക്കും കോടതിയിലേക്ക് അയക്കുക.
കോടതിയാണ് റഹീമിൻ്റെ മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. കോടതി ഉത്തരവ് ഉണ്ടായശേഷം വീണ്ടും ഗവർണറേറ്റിലേക്കും ജയിലിലേക്കും അയക്കുന്നതോടെയാണ് റഹീമിന്റെ മോചനം യാഥാർത്ഥ്യമാവുക. മോചന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ നിയമ സഹായ സമിതി.
കൊലപാതക കേസായാൽ ഓരോ നടപടികൾക്കും വിവിധ ഡിപ്പാർട്ടുമെന്റുറുകളുടെ അനുമതിയും ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഇതിനുള്ള സമയമാണ് നിലവിൽ എടുക്കുന്നത്. കോടതി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കാമെന്നും കേസ് അറ്റോണിമാർക്കൊമൊപ്പം പിന്തുടരുന്നതായും സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാൻ രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു.