പ്രവാസികള്‍ക്ക് ഇരുട്ടടി; സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ

ദുബായ്: ടിക്കറ്റ് നിരക്ക് കുത്തനെകൂടിയതിനൊപ്പം ബാഗേജ് പരിധിയും കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഇതുപ്രകാരം ആഗസ്ത് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസത് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയർ ഇന്ത്യ എക്സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങളിൽ സൗജന്യ ബാഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. ജി.സി.സിയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യു.എ.ഇയിലാണ്. സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർവീസ എന്ന നിലക്ക് ലഗേജിന്റെ ഭാരം കുറച്ച നടപടി വലിയ തിരിച്ചടിയാകും. സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്.

ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടിൽ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതൽ ലാഭമാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

നിലവിൽ ഓഫ് സീസൺ പോലും പരിഗണിക്കാതെ യു.എ.ഇയിൽ നിന്ന് ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന വരുത്തിയിരിക്കുകയാണ് കമ്പനികൾ.
അധിക ബാഗേജിനുള്ള നിരക്ക് കുറച്ചു
യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അധിക ബാഗേജിനുള്ള നിരക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് കുറച്ചു.
20 കിലോയ്ക്ക് മുകളിലുള്ള ഓരോ അധിക കിലോയ്ക്കും 50 ദിർഹം വരെഈടാക്കുമെന്നായിരുന്നു ഈ മാസം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, 30 ദിർഹത്തിന് 10 കിലോ അനുവദിക്കുമെന്നാണ് പുതിയ അറിയിപ്പ്. എന്നാൽ, 30 കിലോയ്ക്ക് മുകളിൽ ഓരോ കിലോയ്ക്കും പഴയ നിരക്ക് തന്നെ നൽകേണ്ടി വരും.

പല ഘടകങ്ങളും പരിഗണിച്ച് വിമാനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ബാഗേജ് അലവൻസ് കുറയ്ക്കാൻ കാരണമെന്നും കമ്പനി പറയുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *