സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 4,060 പേർ. 710 അപേക്ഷകള്‍ 65-ന് മുകളില്‍ പ്രായമുള്ളവരും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3,008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ ഒൻപത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “Hajsuvidha” മൊബൈല്‍ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീൻ റീഡബിള്‍ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും പുതിയറ റീജിയണല്‍ ഓഫീസിലും ഹെല്പ് ഡെസ്‌കുകള്‍ പ്രവർത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തിരുവനന്തപുരം – മുഹമ്മദ് യൂസഫ് (9895648856)
കൊല്ലം – ഇ.നിസാമുദ്ധീൻ ( 9496466649)
പത്തനംതിട്ട – എം.നാസർ
(9495661510),
ആലപ്പുഴ – സി.എ.മുഹമ്മദ് ജിഫ്രി (9495188038),
കോട്ടയം – പി.എ.ശിഹാബ് (9447548580),
ഇടുക്കി – സി.എ അബ്ദുൾ സലാം (9961013690)
എറണാകുളം – ഇ.കെ കുഞ്ഞുമുഹമ്മദ് (9048071116),
പാലക്കാട് കെ.പി.ജാഫർ (9400815202),
മലപ്പുറം – യു.മുഹമ്മദ് റഊഫ് (9846738287),
കോഴിക്കോട് – നൗഫല്‍ മങ്ങാട് (8606586268),
വയനാട് – കെ.ജമാലുദ്ധീൻ (9961083361)
കണ്ണൂർ – എം.ടി. നിസാർ (8281586137)
കാസർഗോഡ് – കെ.എ.മുഹമ്മദ് സലീം (9446736276).
കവർ നമ്പർ
അനുവദിച്ചു തുടങ്ങി
ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ഓണ്‍ലൈൻ അപേക്ഷകളുടെ സൂക്ഷ്മപരിശോധനാ ഉദ്ഘാടനം ചെയർമാൻ സി.മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. സൂക്ഷ്മപരിശോധനയില്‍ സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്കാണ് കവർ നമ്പറുകള്‍ അനുവദിക്കുക. അപേക്ഷ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ സമർപ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുക. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളില്‍ എസ്എംഎസ് ആയി ലഭിക്കും. കവർ നമ്പറിന് മുന്നില്‍ 65-ന് മുകളിലുള്ള വിഭാത്തിന് KLR എന്നും വിത്തൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് കെഎല്‍എഫ് എന്നുമാണുണ്ടാകുക.