മസ്കറ്റ്: നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണവുമായി ഒമാൻ. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക ഏതൊക്കെയാണ് എന്ന് വിപുലീകരിച്ച മന്ത്രിതല പ്രമേയം ഇറക്കി. പുതിയ നടപടി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ പരിഷ്കരിച്ച പട്ടികയിൽ ഉൾപ്പെടും. സിസ്റ്റം അനലിസ്റ്റ്, എഞ്ചിനീയർ, ഗുണനിലവാര നിയന്ത്രണം, ഹോട്ടൽ മാനേജ്‌മെന്റ്, ഗതാഗതം തുടങ്ങിയ വിവിധ തസ്തികകളും ഒമാനികൾ അല്ലത്തവർക്ക് നിരോധിക്കപ്പെടുന്നവയിൽ ഉൾപ്പെടും.
ഒമാൻ തൊഴിൽ മന്ത്രാലയമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നാല് ഘട്ടങ്ങളിലായി സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഒന്നാംഘട്ടം തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.2024 ഏപ്രിൽ 1,മുതൽ, ഒമാനിലെ എല്ലാ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളും അവരുടെ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കുകയും അവരെ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് ഒമാൻ സർക്കാർ നിർബന്ധിച്ചു പറയുന്നു.സ്വദേശിവത്കരണം പ്രഖ്യാപിക്കപ്പെട്ട തൊഴിൽ മേഖലകൾ
1. Food and medical supplies (refrigerated)
2. trailer and locomotive driver
3. Water tanker.