പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ NBC ലോഗോ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പ്രകാശനം ചെയ്‌തു. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.ബി.എഫ്.സി മാനേജര്‍ സുരേഷ് കെ.വി സേവനം സംബന്ധിച്ച് വിശദീകരിച്ചു. സെക്ഷന്‍ ഓഫീസര്‍ രമണി കെ സ്വാഗതവും സീനിയര്‍ എക്സിക്യൂട്ടീവ് പാര്‍വ്വതി ജി.എസ് നന്ദിയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here