റിയാദ് : സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വിവിധ അവകാശങ്ങൾ കവർ ചെയ്യുന്നതിനുള്ള “ഇൻഷുറൻസ് പ്രൊഡ്ക്റ്റ്” എന്ന പുതിയ ഇൻഷൂറൻസ് പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ കവർ ചെയ്യലാണ് ലക്ഷ്യം.
ഒരു പ്രവാസിക്ക് പരമാവധി 18,500 റിയാൽ വരെയുള്ള പരിരക്ഷ ലഭ്യമാക്കുന്നു എന്നുള്ളതാണ് പുതിയ ഇൻഷുറൻസ് ഉൽപ്പന്നത്തിൻ്റെ പ്രത്യേകത.
വേതനങ്ങൾക്കും സർവീസ് മണിക്കും 17,500 റിയാൽ വരെയും തൊഴിലാളിയുടെ റിട്ടേൺ ടിക്കറ്റിനു 1000 റിയാൽ വരെയും ഇൻഷൂറൻസ് പ്രൊഡക്റ്റിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.