ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായിലെ ബുര്‍ജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുകയാണ്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സൗദിയിലെ ജിദ്ദ ടവർ. ജിദ്ദ നഗരത്തില്‍ ഉയരുന്ന ‘ജിദ്ദ ടവര്‍’ ബുര്‍ജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറാൻ ഇനി അധികനാളില്ല. 830 മീറ്ററില്‍ 163 നിലകളിലായിട്ടാണ് ബുര്‍ജ് ഖലീഫ പണിതിരിക്കുന്നത്. എന്നാൽ ജിദ്ദ ടവറിന്റെ ഉയരം ആയിരം മീറ്റര്‍ ആണ്. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 170 മീറ്റര്‍ അധികം വരും. 2028ല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 157 നിലയുള്ള കെട്ടിടത്തിന്റെ 63 നിലകളും ഇതിനോടകം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 15,969 കോടി നിര്‍മാണ കരാര്‍.
ഇടയ്ക്ക് നിലച്ച നിർമാണം
ഇടയ്ക്ക് നിലച്ചതോടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിദ്ദ ടവറിന്റെ നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്. ലോക പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിനാണ് ടവറിന്റെ നിര്‍മാണ ചുമതല. 2017ലെ അഴിമതി വിരുദ്ധ ക്യാംപയിനില്‍ ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദൻ അടക്കം ഏഴുപേർ അറസ്റ്റിലായിരുന്നു.
നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ടുപോകുന്നതിനിടെ 2017ലാണ് ജിദ്ദ ടവറിന്റെ നിർമാണത്തിന് പിന്നിൽ നിന്നെ പ്രധാനപ്പെട്ട ഏഴ് പേരെ സൗദി പോലിസ് അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റ് നടപടിയുണ്ടായെങ്കിലും പിന്നെയും ഒരു വര്‍ഷത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടർന്നിരുന്നു. ഇതിനിടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും കൊവിഡ് മഹാമാരിയും കാരണം നിര്‍മാണം നിരത്തിവച്ചു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബക്കർ അടക്കമുള്ളവർ ജയില്‍ മോചിതനാകുന്നത്. കൊല്ലപ്പെട്ട അൽഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരനാണ് ബക്കർ
*ഞെട്ടിക്കുന്ന സവിശേഷതകൾ*
ലോകപ്രശസ്ത ആര്‍ക്കിട്ടെക്റ്റുമാരായ അഡ്രിയാന്‍ സ്മിത്തും ഗോര്‍ഡന്‍ ഗില്ലും ചേര്‍ന്നാണ് ജിദ്ദ ടവര്‍ രൂപകല്‍പ്പന ചെയ്തത്. ഈന്തപ്പനയോലയുടെ ആകൃതിയിലാണ് ടവറിന്റെ നിർമാണം നടക്കുന്നത്. സൗദിയുടെ സംസ്കാരത്തിൻ്റെ പിന്തുടര്‍ച്ചയാണ് ടവറിന്റെ രൂപകല്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. എറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടൊപ്പം ദൃശ്യഭംഗിയിലും പുതിയ ഉയരങ്ങള്‍ കീഴടക്കാനിരിക്കുയാണ് ജിദ്ദ ടവര്‍.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടം ആയിരിക്കും 3290 അടി അഥവാ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന കിംഗ്ഡം ടവര്‍ എന്ന ജിദ്ദ ടവര്‍. വടക്കന്‍ ജിദ്ദയില്‍ ചെങ്കടലിനോട് ചേര്‍ന്ന് 53 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള കിംഗ്ഡം സിറ്റിയിലാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്.
പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ഫോര്‍സീസണ് പുറമെ ഫോര്‍ സീസണ്‍ അപ്പാര്‍ട്ട്മെന്റ്സ്, ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് മുറികള്‍, നിരീക്ഷണ കേന്ദ്രം എന്നിവയും ഇതിലുണ്ടാകും. ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന കിംഗ്ഡം ടവറില്‍ 80,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉറപ്പാക്കും. വായുവിന്റെ ഭാരം കുറയുന്ന വിധത്തിലുള്ള എയറോഡൈനാമിക് രീതിയിലാണ് ഫ്ളാറ്റുകളുടെ നിര്‍മാണം. സെക്കന്‍ഡില്‍ 10 മീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമിക് ലിഫ്റ്റാണ് ജിദ്ദ ടവറിലെ മറ്റൊരു പ്രത്യേകത. അതിനാൽ രണ്ട് മിനിറ്റ് കൊണ്ട് താഴെ നിന്ന് മുകളിൽ എത്താൻ കഴിയും.