ജിദ്ദ : ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ നൽകുന്നതിൽനിന്നുള്ള ബാധ്യത കമ്പനികളിലുണ്ടാകും. ഉപയോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പദവി ശരിയാക്കി വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായും കമ്പനി പാലിച്ചതായി സ്ഥിരീകരിക്കുന്നതു വരെ കമ്പനിക്ക് ബാധകമാക്കിയ താല്‍ക്കാലിക വിലക്ക് എടുത്തുകളയില്ല. കമ്പനിയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ള എല്ലാവരും ഈ വിഷയത്തില്‍ കമ്പനിയെ സമീപിക്കണം. മൂന്നു പ്രവൃത്തി ദിവസത്തിനകം കമ്പനി പ്രതികരിക്കാത്ത പക്ഷം ഇന്‍ഷുറന്‍സ് അതോറിറ്റി വെബ്‌സൈറ്റ് വഴിയോ ടോള്‍ഫ്രീ നമ്പറായ 8001240551 ല്‍ ബന്ധപ്പെട്ടോ അതോറിറ്റിയുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.