മലപ്പുറം: ജിദ്ദ അൽ – സഫയിൽ ജിദ്ഹാനി ആശുപത്രിക്ക് സമീപത്തെ സഫ ബൂഫിയയിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം പൊൻമള സ്വദേശിയും മുല്ലപ്പള്ളിയുടെ കുഞ്ഞാലി ഹാജിയുടെ മകനുമായ അബ്ദുൽ സലാം (42) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കാൻ ജിദ്ദ കെഎംസിസിയും സഹോദരങ്ങളായ മുജീബ്, മമ്മദ് (മുഹമ്മദ് കുട്ടി) തുടങ്ങിയവരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരികയാണ്.
ഭാര്യ: ഹഫ്‌സത്ത് ചെമ്പൻ.
മക്കൾ:ഫാത്തിമ ഹന്ന, മുഹമ്മദ് ഇഹ്‌സാൻ, മുഹമ്മദ് ഐസിൻ.









