യു.എ.ഇ. ദേശീയ ദിനം പ്രമാണിച്ച് 2269 തടവുകാർക്ക് മോചനം

യു.എ.ഇ.യുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് 2269 തടവുകാർക്ക് മോചനം നൽകാൻ യു.എ.ഇ .പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. നല്ലപെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യു.എ.ഇ. പ്രസിഡന്റ്‌ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിൽ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​നു​ശേ​ഷം താമസ, വി​സാ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്ക് ഈ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വു​ക​ള്‍ക്ക് വി​ധേ​യ​രാ​യവർ , അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച വ്യ​ക്തി​ക​ള്‍ തുടങ്ങിയവർക്കും ഇളവ് ലഭിക്കില്ല . ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ല​യ​ള​വ്. യു.എ.ഇ.യിൽ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ ശേ​ഷം താ​മ​സ, വി​സാ നി​യ​മ​ലം​ഘ​നം ന​ട​ത്തിയവ​ര്‍ക്ക് പു​റ​മെ, മറ്റ് മൂ​ന്നു വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്കും പൊതുമാപ്പിന്റെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വ്യ​ക്ത​മാ​ക്കി.
നി​ര്‍ദി​ഷ്ട തീ​യ​തി​ക്കു ശേ​ഷം ഒ​ളി​ച്ചോ​ട​ല്‍ അ​ല്ലെ​ങ്കി​ല്‍ ജോ​ലി ഉ​പേ​ക്ഷി​ക്ക​ല്‍ പോ​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കേ​സു​ക​ളി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​ക​ള്‍, യു.​എ.​ഇ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വു​ക​ള്‍ക്ക് വി​ധേ​യ​രാ​യവർ , അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ചവർ എ​ന്നി​വ​രെ​യാ​ണ് പൊ​തു​മാ​പ്പി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​നി​യ​മ ലം​ഘ​ക​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി വ​യ​ലേ​റ്റേ​ഴ്സ് ആ​ന്‍ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് വ​കു​പ്പി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.സെ​പ്​​റ്റം​ബ​ര്‍ 1 മുതൽ ര​ണ്ടു​മാ​സ​ത്തേ​ക്കാ​യി​രു​ന്നു പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത് പി​ന്നീ​ട് ര​ണ്ടു​മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​ന​ല്‍കു​ക​യാ​യി​രു​ന്നു.ഇപ്പോൾ ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ല​യ​ള​വ്.നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് അവസാനിച്ചാൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *