റിയാദ് : സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്നും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കഴിഞ്ഞമാസം 15നാണ് ഒടുവില്‍ കേസ് പരിഗണിച്ചത്. അന്ന് കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടായാല്‍ അബ്ദുല്‍ റഹീമിന് ഉടന്‍ നാട്ടില്‍ എത്താനാകും.
സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ഫറോക്ക്, കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ജയിലിലാകുന്നത്.