ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകൾ

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ര്‍ഷം ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നാ​ല് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ലും കോ​ഴി​ക്കോ​ട് പു​തി​യ​റ റീ​ജ​ന​ല്‍ ഓ​ഫി​സി​ലും തീ​ര്‍ഥാ​ട​ക​രു​ടെ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ല്‍ ര​ണ്ടു വ​രെ തി​രു​വ​ന​ന്ത​പു​രം പാ​ള​യം ന​ന്ദാ​വ​നം എ.​ആ​ര്‍ പൊ​ലീ​സ് ക്യാ​മ്പി​ന് എ​തി​ര്‍വ​ശ​ത്തു​ള്ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ൽ കൗ​ണ്ട​ര്‍ പ്ര​വ​ര്‍ത്തി​ക്കും.

കൊ​ച്ചി​യി​ല്‍ 12ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ ക​ലൂ​ര്‍ വ​ഖ​ഫ് ബോ​ര്‍ഡ് ഓ​ഫി​സി​ലെ കൗ​ണ്ട​റി​ല്‍ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ ന​ൽ​കാം. 16ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ മൂ​ന്ന് വ​രെ ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും 17ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ ര​ണ്ട് വ​രെ കാ​സ​ർ​കോ​ട് ക​ല​ക്ട​റേ​റ്റി​ലും പാ​സ്‌​പോ​ര്‍ട്ട് സ്വീ​ക​ര​ണ കൗ​ണ്ട​റു​ക​ളു​ണ്ടാ​കും.

18 വ​രെ​യാ​ണ് തീ​ര്‍ഥാ​ട​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ക്ക് പാ​സ്‌​പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. ക​രി​പ്പൂ​രി​ലെ സം​സ്ഥാ​ന ഹ​ജ്ജ് ഹൗ​സി​ലും കോ​ഴി​ക്കോ​ട് പു​തി​യ​റ റീ​ജ​ന​ല്‍ ഓ​ഫി​സി​ലും എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ പാ​സ്പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ക്കും. അ​സ്സ​ല്‍ പാ​സ്‌​പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും മു​മ്പ് തീ​ര്‍ഥാ​ട​ക​ര്‍ വേ​ണ്ട പ​ക​ര്‍പ്പു​ക​ള്‍ എ​ടു​ത്തു​വെ​ക്ക​ണ​മെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *