അബുദാബി: യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു. യുഎഇയിലെ മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് ഒന്നാണ് പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങളിലെ മാറ്റമില്ലാത്ത നിരക്കില്‍ നിന്ന് ഫെബ്രുവരിയിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഉയർന്നത്. എന്നാല് മാർച്ചിൽ വില കുറഞ്ഞു.
പുതിയ നിരക്ക് നാളെ മുതൽ (മാര്‍ച്ച് ഒന്ന്) പ്രാബല്യത്തില്‍ വരും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പുതുക്കിയ നിരക്ക്:
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.73. ഫെബ്രുവരിയില്‍ 2.74 ദിർഹം ആയിരുന്നു.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.61. നിലവിലെ നിരക്ക് 2.63 ദിർഹം.
ഇ-പ്ലസ്: ഫെബ്രുവരിയിൽ ലിറ്ററിന് 2.55 ദിർഹം, ഈ മാസം ലിറ്ററിന് 2.54.
നിലവിലെ നിരക്ക് 2.82 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഡീസൽ ലിറ്ററിന് 2.77 ആണ് ഈടാക്കുക. 2015ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോളവിലയുമായി അവയെ വിന്യസിക്കുകയും ചെയ്തതിനാൽ, എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കുന്നു.