ഇനി എല്ലാ ഒപികളും ഒരു കുടക്കീഴിൽ‌; മെഡിക്കൽ കോളജിൽ കേന്ദ്രീകൃത ഒപി വരുന്നു

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഒപി ബ്ലോക്ക് നിർമാണത്തിനു പ്രാരംഭ നടപടികൾ ആരംഭിച്ചു. 187 കോടി രൂപ ചെലവിൽ ഇരുപതിനായിരം സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ 3 നിലയിലാണു കെട്ടിടം നിർമിക്കുന്നത്. എംസിഎച്ചിലെ നിലവിലെ ഒപി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ചർമരോഗം, ഉദരരോഗം, നേത്രരോഗം, മാനസികാരോഗ്യ വിഭാഗം തുടങ്ങിയ ഒപികളെല്ലാം പുതുതായി നിർമിക്കുന്ന കേന്ദ്രീകൃത ഒപി സംവിധാനത്തിലേക്ക് മാറും. ഇതോടൊപ്പം ലാബ്, ഫാർമസി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഇന്ത്യൻ കോഫി ഹൗസ്, കെഎസ്ഇബി ഓഫിസ്, പോസ്റ്റ് ഓഫിസ് തുടങ്ങിയ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലത്താണ് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കുന്നത്. ഇവിടെയുള്ള സ്ഥാപനങ്ങൾക്കെല്ലാം മറ്റൊരിടത്തേക്ക് മാറാൻ കത്ത് നൽകി. പ്ലാനിന് അന്തിമ രൂപം നൽകാൻ പ്രിൻസിപ്പലിന്റെ ചേംബറിൽ വിവിധ വകുപ്പ് മേധാവികളുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും യോഗം ചേർന്നിരുന്നു. നിർമാണത്തിനുള്ള ഭരണാനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഹൈറ്റ്സിനാണ് (എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ്) നിർമാണ ചുമതല.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *