ഗുജറാത്തിൽ അപൂർവ വൈറസ് ബാധ വ്യാപിക്കുന്നു; കുട്ടികളടക്കം 8 പേർ മരിച്ചു

ഗുജറാത്തിൽ ചണ്ഡിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.

 

ചണ്ഡിപുര വൈറസിനെ കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. മരണസാധ്യത കൂടുതലുള്ള വൈറസ് ബാധയാണിത്.

ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവായണ് രോഗം പരത്തുന്നത്

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *