ചെമ്മാട് സ്വദേശിയായ സ്ത്രീയുടെ കണ്ണിൽ നിന്ന് 12 സെന്റിമീറ്ററോളം നീളമുള്ള വിര നീക്കി

ചെമ്മാട് : തെയ്യാല സ്വദേശിനിയായ 45 കാരിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. കണ്ണിൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ചെമ്മാട് ഇoറാൻസ് കണ്ണാശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു

പ്രഥമിക പരിശോധനയിൽ തന്നെ കണ്ണിലേ വിര ശ്രദ്ധയിൽപ്പെടുകയും അടിയന്തിര ശസ്ത്രക്രിയ വിധേയമാക്കുകയായിരുന്നു.

ഡോകടർ ബിജു ചീരാൻ ശാസത്രക്രിയക്ക് നേതൃത്യം നൽകി. മന്തരോഗം പരത്തുന്ന കൊതുകിലൂടെയാണ് ഹൈലേറിയ എന്ന നാമത്തിലുള്ള ഈ വിര മനുഷ്യരിൽ എത്തുന്നത്. രോഗി സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടർമാർ അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *