സ്കൂളിൽ പുഴു ശല്ല്യം; ഭക്ഷണത്തിലടക്കം വീഴുന്നു; ക്ഷമ നഷ്ടപ്പെട്ടുവെന്ന്; തിരൂർ ബിപി അങ്ങാടി ഗേൾസ് സ്കൂളിൽ കുട്ടികൾ റോഡ് ഉപരോധിച്ചു..!”

തിരൂർ: ബിപി അങ്ങാടി സ്കൂളിൽ പുഴു ശല്യമെന്ന് ആരോപിച്ച് പെൺകുട്ടികൾ റോഡിൽ ഇറങ്ങി സമരം ചെയ്തു. ഭക്ഷണത്തിൽ അടക്കം പുഴു വീഴുകയാണ് എന്നും പരാതി പറഞ്ഞിട്ട് പരിഹാരം ഇല്ലെന്നും ക്ഷമ നഷ്ടപ്പെട്ടതിനാൽ ആണ് ഇത്തരം ഒരു സമരത്തിലേക്ക് ഇറങ്ങിയത് എന്നും കുട്ടികൾ. അതേസമയം, അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധ്യാപകർ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

‘ഭക്ഷണത്തിൽ വരെ പുഴു, സ്കൂളിൽ വൃത്തിയുള്ള ടോയ്ലറ്റ് ഇല്ല’ തിരൂർ ബിപി അങ്ങാടി ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി ഗേൾസ് സ്കൂളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഗതികേടിന്റെ അങ്ങേഅറ്റത്ത് നിന്നാണ് പ്രതികരിക്കുന്നത് എന്ന് വിദ്യാർത്ഥിനികൾ.

ഓടുമേഞ്ഞ നിരവധി കെട്ടിടങ്ങൾ ഈ സ്കൂളിലുണ്ട്. ശക്തമായ കാറ്റ് വീശിയാൽ പൊളിഞ്ഞു വീഴാൻ പാകത്തിലുള്ള ക്ലാസ് മുറികളിൽ മഴ പെയ്യുന്നതോടെ ശരീരത്തിലേക്കും ഭക്ഷണത്തിലേക്കുമെല്ലാം പുഴുക്കൾ വീഴുകയാണ്. കാലങ്ങളായി ഈ സ്കൂളിൽ ഈ അവസ്ഥ ആണെന്ന് വിദ്യാർത്ഥിനികൾ. സാധാരണ 25 കുട്ടികൾക്ക് ഒരു ശുചിമുറി എന്നതാണ് കണക്ക്. എന്നാൽ ഈ സ്കൂളിൽ ഇരട്ടിയിലധികം കുട്ടികൾക്ക് ഒന്ന് എന്ന നിലയിലാണ് ഉള്ളത്. അതായത് ആകെ നാലെണ്ണം മാത്രം. ഉള്ളത് തന്നെ വളരെ വൃത്തിഹീനമായ സാഹചര്യത്തിലുമാണ്. കൂടാതെ സ്കൂളിൽ പാമ്പുകളുടെ ശല്യവും ഉണ്ടത്രേ.

ടീച്ചേഴ്സും മറ്റു സ്റ്റാഫുകളും എല്ലാം വളരെ പ്രയാസങ്ങൾ ആണ് നേരിടുന്നത്. കൂടാതെ പുതിയ രണ്ട് ബാച്ചുകളും വരുന്നുണ്ട്. എല്ലാം ശരിയാകും എന്ന് പറയുന്നു. നാളെ നാളെ എന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം കുറേ ആയെന്നും വിദ്യാർത്ഥിനികൾ.

സംഭവത്തിൽ സ്ഥലം എം എൽ എ ഇടപെട്ടിട്ടുണ്ട്. ‘കുട്ടികളുടെ പ്രതിഷേധം വളരെ അർത്ഥവത്താണ്. വളരെ പ്രയാസകരമായ സാഹചര്യങ്ങൾ ആണ് സ്കൂളിൽ ഉള്ളത്. കഴിഞ്ഞ ആഴ്ചയും ജില്ലാപഞ്ചായത്ത് മെമ്പറുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. അറ്റക്കുറ്റ പണികൾക്കുള്ള പണം ഇത്തവണയും ഈ സ്‌കൂളിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്‌കൂളിന് 3 കോടി 90 ലക്ഷം രൂപ അനുവദിച്ചതാണ്, വർക്കുകൾ നീണ്ടുപോകുന്നതാണ് പ്രയാസങ്ങൾക്ക് കാരണം’; എം എൽ എ കുറുക്കോളി മൊയ്തീൻ പറഞ്ഞത്

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *