വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാം : വയോമധുരം പദ്ധതിയ്ക്ക് അപേക്ഷിക്കാം.

മലപ്പുറം : പ്രായമായവരില്‍ മാസത്തിലൊരിക്കലെങ്കിലും ലാബില്‍ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാല്‍ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘വയോമധുരം’.

പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നല്‍കുന്നത്.

2018-ല്‍ തുടങ്ങിയ പദ്ധതിയെക്കുറിച്ച്‌ അധികമാരും അറിയാത്തതിനാല്‍ അപേക്ഷകർ കുറവാണ്. ഓരോവർഷവും പ്രത്യേക അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത്. 2023-ല്‍ സംസ്ഥാനത്താകെ ലഭിച്ചത് 666 അപേക്ഷകള്‍. ഇതില്‍ 535 ഗ്ലൂക്കോമീറ്ററുകള്‍ വിതരണംചെയ്തു. ആവശ്യമായ രേഖകളില്ലാത്തതിനാലാണ് ബാക്കി അപേക്ഷകരെ പരിഗണിക്കാതിരുന്നത്.

ഈ വർഷം ഇതുവരെ 129 അപേക്ഷ ലഭിച്ചു.

http://suneethi.sjd.kerala.gov.in

എന്ന വെബ്സൈറ്റ് വഴി ഡിസംബർവരെ അപേക്ഷിക്കാം. പ്രമേഹ രോഗിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തണം.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *