മങ്കിപോക്‌സ് പകർച്ചവ്യാധി 116 രാജ്യങ്ങളില്‍ വ്യാപിച്ചു വന്നതിനെ തുടര്‍ന്ന്, കേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്. രാജ്യാന്തര യാത്രക്കാർക്ക് സമ്പർക്കമുള്ളവരിലും, യാത്ര ചെയ്യുകയോ, രാജ്യാന്തര യാത്രക്കാരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്ബ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും, ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും, തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.