കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസുള്ള കുട്ടി പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു . ജൂലായ് 18-നാണ് പനിയും തലവേദനയും ഛർദിയും രോഗലക്ഷണങ്ങളായി കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നട്ടെല്ലിലെ സ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു.
അത്യന്തം ഗുരുതരവസ്ഥയിലായ കുട്ടി പീഡിയാട്രിക് ഐ.സി.യുവിലും വെന്റിലേറ്ററിലും ഇരുപത് ദിവസം ചികിത്സയിലായിരുന്നു. ഒടുവിൽ സ്രവം നോർമലായി. ഒരു മാസത്തോളം ചികിത്സ തുടർന്നു. മെൽ ടിഫോസിന് എന്ന മരുന്ന് സമയത്ത് ലഭ്യമായി. ആശുപത്രി വിട്ട് ഒരാഴ്ച മരുന്നുകൾ നൽകി ചികിത്സ തുടരേണ്ടി വരുമെന്ന് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൾ റൗഫ് പറഞ്ഞു. ഡോ. ഫെബിന റഹ്‌മാൻ, ഡോ. ഉമ്മർ, ഡോ. പൂർണിമ, ഡോ. സുദർശന, ഡോ. മുഹ്‌ലിസ എന്നിവരുടെ ടീമാണ് ചികിത്സ ഏകോപിപ്പിച്ചത്.
ജൂലായ് 22-ന് അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ അനുഭവം റിപ്പോർട്ട് ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ 14-കാരന്‍ ആയിരുന്നു അത്. ഓഗസ്റ്റ് എഴിനു രണ്ടാമത്തെ കുട്ടി നാലു വയസുള്ള റിയാൻ നിശ്ചിൽ. ഈ മൂന്നു കുട്ടികളും ഡോ. അബ്ദുൾ റൗഫ് നേതൃത്വം നൽകിയ ചികിത്സയിൽ ആയിരുന്നു.
‘ഈ കുട്ടിയും വീടിനു സമീപത്തെ സമീപത്തെ വെള്ളക്കെട്ടിൽ കുളിച്ചിരുന്നു. ലക്ഷണങ്ങൾ കണ്ട് തുടക്കത്തിലേ രോഗനിർണയം നടത്താനും അപ്പോൾ തന്നെ ചികിത്സ നൽകാനും കഴിഞ്ഞത് ഏറെ ഫലപ്രദമായി’ – ഡോ. റൗഫ് പറഞ്ഞു