കോഴിക്കോട് : അത്യാവശ്യത്തിന് ആശുപത്രിയിൽ ചെല്ലുമ്പോള്‍ ഒ.പി ടിക്കറ്റിനുള്ള ക്യൂ കണ്ട് പകച്ചുപോയിട്ടുണ്ടോ നിങ്ങൾ? എന്നാല്‍ ഇനിയത് വേണ്ട. കേരള സര്‍ക്കാരിന്റെ ഇഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ഇനിമുതല്‍ വീട്ടിലിരുന്നുതന്നെ എളുപ്പത്തില്‍ കണ്സള്ട്ടേഷന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആധാര്‍ നമ്പറും ഒടിപിയും നല്കി രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫോണ്‍നമ്പര്‍ നല്കി വെബ്സൈറ്റ് ലോഗിന്‍ ചെയ്യാം. ഇനി വലതു വശത്തുള്ള ത്രീ ബാറില്‍ ക്ലിക്കു ചെയ്ത് ന്യൂ അപ്പോയിന്മെന്റ് എടുത്ത് നിങ്ങളുടെ സൗകര്യാനുസരണം സമയവും ഏത് ഹോസിപ്പിറ്റല്‍ വേണമെന്ന് തീരുമാനിക്കുകയും ചെയ്യാം. നിമിഷ നേരം കൊണ്ട് ഓണ്‍ലൈനായി ഒപി ടിക്കറ്റ് കിട്ടും. ഇത് പ്രിന്റെടുക്കുകയോ അല്ലാതെയോ ഹോസ്പിറ്റലിൽ കാണിച്ചാൽ മതിയാവും. ഡോക്ടറെ കണ്ട് ചികിത്സ തേടാം
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here