തിരൂർ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ കേടായതിനെത്തുടർന്ന് ഫ്രീസറിൽ സൂക്ഷിച്ച മൂന്ന് ദിവസം മുൻപ് ട്രെയ്ൻ തട്ടി മരിച്ചയാളുടെ മൃതദേഹം അഴുകിയതായി പരാതി.ഇതിന് മുൻപും ഫ്രീസർ കേടായതിനെ തുടർന്ന് ആശുപത്രിയിൽ ഇതേപോലെ സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹത്തോട് ചെയ്യുന്ന ഇത്തരം അനാദരവ് പൊറുപ്പിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികാരികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ എടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ., ജി ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ കലക്ടർ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് മേൽ കാര്യം ചോദിച്ചപ്പോൾ ഫ്രീസർ ചെറുതായി കേടാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്നും എച്ച്.എം.സി.അംഗങ്ങൾ വിഷയം അറിഞ്ഞില്ലെന്ന് പറഞ്ഞതായും സംഘടനാ ഭാരവാഹികളായ മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ്, റഷീദ് തലക്കടത്തൂർ, മജീദ് മൊല്ലഞ്ചേരി ,മ പി.എ.ഗഫൂർ താനൂർ, മുസ്തഫ ഹാജി പുത്തൻതെരു, കുഞ്ഞിമുഹമ്മദ് നടക്കാവ് എന്നിവർ പറഞ്ഞു.









