കണ്ണട ഉപയോഗം കുറക്കാൻ തുള്ളിമരുന്നെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഈ തുള്ളിമരുന്ന് കണ്ണിൽ ഒഴിക്കരുത്; ഇന്ത്യയിൽ താത്കാലിക നിരോധനം

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നവരിൽ കണ്ണട ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന തുള്ളി മരുന്നായിട്ടാണ് ഇതിനെ പരസ്യം ചെയ്തിരുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

എൻ്റോഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഈ മരുന്ന് നിർമിക്കാൻ നൽകിയ അനുമതി ഡിജിസിഎ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. തുള്ളി മരുന്ന് ഒഴിച്ചാൽ കണ്ണട ഉപയോഗം കുറയ്ക്കാൻ കഴിയുമെന്ന അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് അനുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഈ മരുന്ന് ഡോക്റുടെ കുറിപ്പോടെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും മരുന്നിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്. കമ്പനിയുടെ അവകാശവാദവും പരസ്യവും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ പ്രമോഷൻ ആശങ്കകൾ ഉളവാക്കുന്നുണ്ട്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *