മലപ്പുറം: നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി.
നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ് ആശുപത്രി, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്, നടുവത്ത് ഫാസിൽ ക്ലിനിക്ക്, പാരമ്പര്യ വൈദ്യശാല, വണ്ടൂർ ജാഫർ ക്ലിനിക്ക് എന്നീ സ്ഥലങ്ങൾ രോഗി സന്ദർശിച്ചു.
■ പുതുക്കിയ സമ്പർക്കപ്പട്ടികയിൽ 175 പേരാണുള്ളത്
■ 104 പേർ ഹൈ-റിസ്ക‌് വിഭാഗത്തിൽ
■ 74 പേർ ആരോഗ്യപ്രവർത്തകർ
■ 13 പേരുടെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
■ 10 പേർ നിലവിൽ ചികിത്സയിൽ