ബംഗ്ലാദേശ് : രാഷ്ട്രീയ അട്ടിമറികള്‍ മൂലം മുറിവേറ്റ ഒരു രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ബുദ്ധിജീവികളില്‍ ഒരാളില്‍ ബംഗ്ലാദേശ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനുസ്, പുതിയ ഇടക്കാല സര്‍ക്കാരിന്റെ തലവനായിതെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമീപനം സ്വീകരിച്ച് വരുന്ന യൂനുസ് ബംഗ്ലാദേശിലെ ഏറ്റവും സര്‍വസമ്മതനായ മുഖങ്ങളിലൊന്നാണ്. പാശ്ചാത്യ വരേണ്യവര്‍ഗങ്ങള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിന് ഉണ്ട്.
ബംഗ്ലാദേശില്‍ സാധാരണ നില പുനഃസ്ഥാപിക്കുക എന്നത് യൂനുസിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമായിരിക്കില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി, പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 300ലധികം ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.